Chithrapatham


A Painting competition for Secondary / Higher Secondary Level Student

ചിത്രപഥം


ഹൈസ്ക്കൂള് / ഹയര്സെക്കണ്ടറി സ്ക്കൂള് വിദ്യാര്ത്ഥികള്ക്കായുള്ള ചിത്രരചനാമത്സരം

കോട്ടക്കല് വൈദ്യരത്നം പി. എസ്. വാരിയര് ആയൂര് വേദ കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളോടനു ബന്ധിച്ച് മലപ്പുറം ജില്ലയിലെ ഹൈസ്ക്കൂള് (എട്ടു മുതല് പത്തു വരെ ക്ലാസ്സുകള്) ഹയര്സെക്കണ്ടറി (പതിനൊന്നും പന്ത്രണ്ടും ക്ലാസ്സുകള്) സ്ക്കൂള് വിദ്യാര്ത്ഥികള്ക്കായി"ചിത്രപഥം"ചിത്രരചനാമത്സ2017സെപ്തംബര് 23-ംതിയ്യതി രാവിലെ 10.30 മുതല് കോളേജ് ആഡിറ്റോറിയത്തില് വച്ച് സംഘടിപ്പിക്കുന്നു. ജില്ലയിലെ സര്ക്കാര്, എയ്ഡഡ്, സി.ബി.എസ്.ഇ. സ്ക്കൂളുകളില് നിന്ന് ഹൈസ്ക്കൂള്, ഹയര്സെക്കണ്ടറി എന്നീ വിഭാഗങ്ങളിലെ ഓരേ വിദ്യാര്ത്ഥിക്കു വീതം പ്രസ്തുത മത്സരത്തില് പങ്കെടുക്കാം. ജലച്ചായമായിരിക്കും ചിത്രരചനാമാധ്യമം. ഒന്നര മണിക്കൂറാണ് സമയപരിധി. വിഷയവും രചനയ്ക്കുള്ള പേപ്പറും മത്സരത്തിനു മുന്പ് സംഘാടക സമിതി നല്കുന്നതാണ്. ചായങ്ങള്, ബ്രഷുകള് എന്നിവ വിദ്യാര്ത്ഥികള് കൊണ്ടുവരേണ്ടതാണ്. സ്ക്കൂള് ഐഡന്റിറ്റികാര്ഡോ സ്ക്കൂള് മേധാവിയുടെ സാക്ഷ്യപത്രമോ മത്സരാര്ത്ഥികള് ഹാജരാക്കേണ്ടതാണ്.

മത്സരഫല പ്രഖ്യാപനം, സമ്മാനദാനം എന്നിവ ശതാബ്ദി സമാപന സമ്മേളനത്തോടനുബന്ധിച്ച് നിര്വ്വഹിക്കപ്പെടുന്നതാണ്. രണ്ടു വിഭാഗങ്ങളിലെയും ആദ്യത്തെ മൂന്നു വിജയികള്ക്കു വീതം സമ്മാനം ലഭിക്കും. ഈ വിവരങ്ങള് ശതപഥം ജനറല് കണ് വീനര് കൂടിയായ കോളേജ് പ്രിന്സിപ്പാള് ഡോ.പി.ഇ.പ്രേമ അറിയിച്ചു.

വിശദ വിവരങ്ങള്ക്ക് ബന്ധപ്പെടേണ്ട നന്പറുകള്

9846302667
9846495766
8547684478

PRIZE :- 1st 5000 , 2nd 3000 , 3rd 2000